St. Antony's Church, Pazhoor
Notifications
-
നവംബർ 5, വിശുദ്ധ സഖറിയായുടെയും വിശുദ്ധ എലിസബത്തിൻ്റെയും തിരുനാൾ. -
നവംബർ 10ന് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിസ്‌മയ പാർക്കിൽ പോവാൻ തീരുമാനിച്ചു . -
നവംബർ 4, മതാധ്യാപകരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ചാൾസ് ബോറോമെയുടെ തിരുനാൾ. -
ജപമാല മാസത്തോട് അനുബന്ധിച്ചു ചെറുപുഷ്പ മിഷൻ ലീഗിനോട് ചേർന്ന് കെ.സി.വൈ.എം മാതാവിനെ അലങ്കരിച്ചു.
Quick Starts
1953
ST Antony
Pazhoor NENMENI,673592
15
About Us
മനസ്സിൽ ശുഭപ്രതീക്ഷകൾ നിറച്ചുകൊണ്ട് കാട്ടുമൃഗങ്ങളോടും മാനകരോഗങ്ങളോടും പടപൊരുതി കാടുനാടാക്കി ഒരു ഹരിതവിപ്ലവം സൃഷ്‌ടിച്ചുകൊണ്ട് ആയിരത്തിത്തൊള്ളായിരത്തി നാല്‌പതുകളിൽ കുടിയേറിപ്പാർത്ത ഏതാനും കുടുംബങ്ങളുടെ കൂട്ടായ്മയാണ് പഴൂർ ഇടവകയായി രൂപപ്പെട്ടത്.ആരംഭകാലത്ത് ദിവ്യബലി, മാമ്മോദീസ, വിവാഹം, ശവസംസ്ക്കാരം തുടങ്ങിയ ആവശ്യങ്ങൾക്കായി അവർ ബത്തേരിപള്ളിയെ ആശ്രയിച്ചു പോന്നു. 1954-ൽ പഴൂരിൽ ഒരു താല്ക്കാലിക ഷെഡ് നിർമ്മിച്ച് 30 കുടും ബങ്ങൾ അടങ്ങുന്ന ഒരു ഇടവകകൂട്ടായ്‌മ ബഹു. സർഗ്ഗീസ് അച്ചന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു. 1957ൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. 1967ൽ ബഹു. സേവ്യർ കണിയാന്തറ അച്ചൻ ഇടവക വികാരിയാവു കയും 1969 ഫെബ്രുവരി 24,25 തിയ്യതികളിൽ വി. അന്തോനീസിൻ് പ്രഥമ തിരുനാൾ ആഘോഷിക്കപ്പെടുകയും ചെയ്‌തു. അച്ചൻ്റെ കാലത്ത് പള്ളിക്കുവേണ്ടി പുതിയതായി രണ്ടേക്കർ സ്ഥലം വാങ്ങിക്കുകയും കാപ്പിയും റബറും വച്ചുപിടിപ്പിക്കുകയും ഇന്നു കാണുന്ന വൈദികമന്ദിരം പണികഴിപ്പിക്കുകയും ചെയ്‌തു.
Organizations
Institutions
St.Antony's AUP School
Primary School
St. Mathew's Bhavan
Old Age Home